ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ഷീല കുര്യൻ ബാംഗളൂരും ചേർന്ന് 149 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റമാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ആര്യ രാജൻ യോഗം ഉദ്ഘാടനം നടത്തി. കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാന്നാനം പ്രൻസിപ്പൽ റവ ഡോ ജയിംസ് മുല്ല ശ്ശേരി സി എം ഐ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. സദറുദ്ദീൻ അഹമ്മദ് , (എച്ച് ഒ ഡി ഇ എൻ ടി ഡിപ്പാർട്ട്മെൻ്റ് കോട്ടയം മെഡിക്കൽ കോളജ് ), സിസ്റ്റർ ശ്ലോമ്മോ, എം സി ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 58 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.