പഴയങ്ങാടി: പാസ്പോര്‍ട്ട് വെരിഫിക്കേഷനു കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. പഴയങ്ങാടി എഎസ്ഐ വിളയാങ്കോട് സ്വദേശി പി.രമേശന്(48) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5 ഓടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വച്ചാണു പിടിയിലായത്. പുതിയങ്ങാടി മഞ്ഞര വളപ്പിലെ പി.ശരത്ത് കുമാറിന്റെ പരാതിയിലാണു വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം രമേശനെ പിടികൂടിയത്.
സ്റ്റേഷനില്‍ വച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപയും ഒരു കുപ്പി മദ്യവും ആവശ്യപ്പെട്ടിരുന്നു എന്ന വിവരം ശരത്ത് കണ്ണൂര്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു . വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം തുക കൈമാറുന്ന വിവരം എഎസ്ഐ രമേശനെ അറിയിക്കുകയും വിജിലന്‍സ് നല്കിയ രണ്ട് 500 രൂപ ഫിനാഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ എഎസ്ഐ രമേശനു കൈമാറുമ്പോള്‍ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഐ ഷാജി പട്ടേരി, പി.സുനില്‍കുമാര്‍, എസ്ഐ കെ.പി.പങ്കജാക്ഷന്, ജഗദീഷ്, എഎസ്ഐ എന്‍.വി.രമേശന്, പി.പി.നികേഷ്, സിപിഒ ഇ.കെ.രാജു, ഇ.വി.ജയശ്രീ, സുഗേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. രണ്ട് ഗസറ്റഡ് ഓഫിസര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.