ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കമാണ് ഇന്നലെ ചൈനയിലെ ഹാങ്ചൗവില്‍ നടന്നത്. ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം ചൈന നേടി.വനിതകളുടെ തുഴച്ചിലിലാണ്. വനിതകളുടെ ഡബിള്‍ സ്കള്‍സിലാണ് ചൈനനയുടെ സുവര്‍ണനേട്ടം.
ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇന്ത്യ ഇതില്‍ 39 ഇങ്ങളിലാണ് മത്സരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകള്‍ നേടിയിരുന്നു. 655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന് ഹര്‍മന്‍പ്രീത് സിങ്ങും ബോക്സര്‍ ലവ്ലിന ബോര്‍ഗോഹെയ്നും പതാകയേന്തിയത്.