ചൈന : ഏഷ്യൻ ഗെയിംസിന്‍റെ മൂന്നാം ദിവസം സ്വർണ നേട്ടം മൂന്നായി ഉയർത്തി ഇന്ത്യ. അശ്വാഭ്യാസത്തിന്‍റെ ടീം ഇനത്തിലാണ് പുതിയ നേട്ടം. രാവിലെ സെയ്‌ലിങ്ങിൽ നേടിയ വെള്ളിയും വെങ്കലവും കൂടിയാകുമ്പോൾ ചൊവ്വാഴ്ചത്തെ മെഡൽ നേട്ടം മൂന്നായി.
Advertisements
അശ്വാഭ്യാസം ടീം ഡ്രസ്സേജ് ഇനത്തിൽ ഇന്ത്യ 209.205 പോയിന്‍റുമായി ഒന്നാമതെത്തിയപ്പോൾ ചൈനയും ഹോങ്കോങ്ങും യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഹൃദയ് ഛേദ, ദിവ്യകൃതി സിംഗ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്