ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട അവസാനിക്കുന്നില്ല. വനിതകളുടെ വുഷു 60 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ എത്തിയതോടെ തോറ്റാലും റോഷിബിനാ ദേവിക്ക് വെള്ളി മെഡല്‍ ഉറപ്പാണ്.സെമിയില്‍ വിയറ്റ്‌നാമിന്റെ നുയന്‍ തി തുവിനെയാണ് മുട്ടുകുത്തിച്ചതോടെയാണ് ഇന്ത്യന്‍ താരം ഫൈനലുറപ്പിച്ചത്. സ്‌കോര്‍ 2-0. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇതേയിനത്തില്‍ വെങ്കലമെഡല്‍ ജേതാവാണ് റോഷിബിനാ ദേവി.
അതേസമയം വനിതകളുടെ ബോക്‌സിങ് 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കൊറിയയുടെ കൊറോങ് ബാകിനെ 5-0ത്തിന് ഇടിച്ചിട്ടാണ് നിഖാത് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം ഇതുവരെ എട്ട് മെഡലുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതില്‍ ഏഴും ഷൂട്ടിങ്ങിലാണ്. ആകെ ഇന്ത്യയ്ക്ക് 22 മെഡലുകളായി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമടക്കം ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുകയാണ്.