ന്യൂഡൽഹി: ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്ബന്നനായ മുകേഷ് അംബാനി തന്റെ ജീവനക്കാരന് സമ്മാനിച്ചത് 1500 കോടി രൂപയുടെ വീട്. ജീവനക്കാരോട് സൗഹൃദപരമായി ഇടപെടുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ തന്റെ വലം കയ്യും വിശ്വസ്തനുമായ മനോജ് മോദിക്കാണ് ഈ വലിയ സമ്മാനം നല്‍കിയത്. മുംബൈയില്‍ ആണ് മുകേഷ് അംബാനി മനോജ് മോദിക്ക് വീട് വാങ്ങി നല്‍കിയത്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 22 നിലകളായാണ് കെട്ടിടം പണിതിരിക്കുന്നത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലാണ് ഈ വീട്.
മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു മനോജ് മോദി. 1980 കളുടെ തുടക്കത്തില്‍ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്ബനിയെ നയിക്കുമ്ബോഴാണ് മനോജ് മോദി റിലയന്‍സില്‍ ചേര്‍ന്നത്. റിലയന്‍സ് എന്ന കമ്ബനിയുടെ വളര്‍ച്ചയ്ക്കായി അംബാനി തന്റെ കുടുംബത്തെയും ഒപ്പം തന്നെ സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു എന്ന് തന്നെ പറയാം. അംബാനി കുടുംബത്തിലെ അംഗങ്ങള്‍ കഴിഞ്ഞാല്‍ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മനോജ് മോദി. എംഎം എന്ന പേരിലും മനോജ് മോദി അറിയപ്പെടുന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങള്‍ക്കും പിന്നില്‍ അദ്ദേഹമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹജീറ പെട്രോകെമിക്കല്‍സ്, ജാംനഗര്‍ റിഫൈനറി, ടെലികോം ബിസിനസ്, റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് 4ജി റോള്‍ഔട്ട് തുടങ്ങിയ റിലയന്‍സ് പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ മനോജ് മോദി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ റിലയന്‍സിന്റെ ശക്തി സ്രോതസ്സാണ് മനോജ് മോദി.