അശ്ലീല വീഡിയോ വിവാദവും ഏറ്റില്ല : കർണ്ണാടകയിൽ  ബി.ജെ.പി; പ്രജ്വല്‍ രേവണ്ണയ്ക്ക് ഉജ്വല വിജയം എന്ന് റിപ്പോർട്ട് 

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളും അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യത്തിന് 33 മുതല്‍ 37 സീറ്റ് വരെ പ്രവചിക്കുന്ന ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ബി.ജെ.പി രണ്ട് മുതല്‍ 4 സീറ്റ് വരെ നേടുമെന്നും പറയുന്നു. അണ്ണാ ഡി.എം.കെയ്ക്ക് പരാമവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. കർണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടി തെറ്റിയ ബി.ജെ.പിക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമെന്നാണ് പ്രവചനം.22 മുതല്‍ 24 വരെ സീറ്റുകള്‍ ബി.ജെ.പി നേടും. ലൈംഗിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന പ്രജ്വല്‍ രേവണ്ണ ഹാസൻ മണ്ഡലത്തില്‍ ജയിക്കുമെന്നും ഇന്ത്യ ടുഡേ സർവേ പ്രവചിക്കുന്നു.

Advertisements

കേരളത്തില്‍ തിരുവനന്തപുരം , ആറ്റിങ്ങല്‍, തൃശൂർ മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ സർവേയില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍.ഡി.എഫ് നാലു സീറ്റുകള്‍ നേടുമെന്നും സർവേ പ്രവചിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.