‘നന്നാകില്ലെന്ന് പ്രാകി, നിരന്തരം ശകാരം, സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തി; ആത്മഹത്യക്ക് ശ്രമിച്ചത് മറച്ചുവെച്ചു’; ബാലരാമപുരത്തെ മതപഠനശാലക്കെതിരെ രൂക്ഷ വിമർശനവുമായി അസ്മീയയുടെ ഉമ്മ

ബാലരാമപുരം: ബാലരാമപുരത്തെ മതപഠനശാലക്കെതിരെ രൂക്ഷ വിമർശനവുമായി അസ്മീയയുടെ ഉമ്മ രംഗത്ത്. അസ്മീയ ആത്മഹത്യക്ക് ശ്രമിച്ചത് മറച്ചുവെച്ചു. അധ്യാപിക അസ്മീയയെ സംസാരത്തിന്റെ പേരിൽ നിരന്തരം ശകാരിച്ചിരുന്നതായും നന്നാകില്ലെന്ന് പ്രാകിയെന്നും സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തിയെന്നും അസ്മീയ പറയാറുണ്ടായിരുന്നെന്ന് ഉമ്മ റഹ്മത്ത് ബീവി പ്രതികരിക്കുന്നു.

Advertisements

കുട്ടിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാനാണ് വിളിച്ച് വരുത്തിയത്. അസ്മിയയെ കൂട്ടിക്കൊണ്ടുപോകാനായി മതപഠനശാലയിലെത്തിയപ്പോൾ അസ്മിയ ആത്മഹത്യ ചെയ്ത വിവരം സ്ഥാപന അധികൃതര്‍ മറച്ചുവച്ചു. അസ്മീയയെ ആശുപത്രിയിലെത്തിക്കാൻ പോലും ആരും സഹായിച്ചില്ലെന്നും റഹ്മത്ത് ബീവി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെ തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയില്‍ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. അടുക്കളഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയത്.

Hot Topics

Related Articles