കോട്ടയം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെ തെക്കൻ മേഖല നേതൃത്വ പരിശീലന ക്ലാസ് ജനുവരി മാസം 12-ാം തീയതി കോട്ടയം സിഎസ്ഐ റീട്രീറ്റ് സെൻ്ററിൽ സംസ്ഥാന പ്രസിഡണ്ട് കെ.ജി. ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ രാവിലെ ഒൻപതിന് ഉദ്ഘാടനം ചെയ്തു.
സംഘടന ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമേ അംഗങ്ങളുടെ സുരക്ഷയ്ക്കായി സംഘടന വിഭാവനം ചെയ്യുന്ന ലൈഫ് ലൈൻ പദ്ധതി സ്ഥാപന സുരക്ഷാ പദ്ധതി പൊതുസമൂഹത്തിനും സംഘടനാ അംഗങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടും വിധം എം 24 ആപ്പിന്റെ ലോഞ്ചിങ് പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ മാത്രം നൽകാൻ സാധിക്കുന്ന അംഗത്വം എടുക്കൽ പുതുക്കൽ എന്നിവയ്ക്ക് അംഗങ്ങൾക്കുള്ള ക്ലാസുകൾ എന്നിവ നടത്തി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി എൽ ജോസ്മോൻ സ്വാഗതം ആശംസിച്ച പ്രസ്തുത യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, ട്രഷറർ സുധീർ മേനോൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി എസ്സ് മീരാണ്ണൻ സെക്രട്ടറി ഗോപൻ കരമന തുടങ്ങിയവർ സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡണ്ട് എ ആർ രാജൻ നന്ദി പറഞ്ഞു.