കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഒക്ടോബർ 27 ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് സംഘടനാ സംഘടനാ വിശദീകരണം നടത്തും. സംസ്ഥാന ട്രഷറർ സുധീർ മേനോൻ സംഘടനയുടെ സാമ്പത്തികം വിശദീകരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണൻ സാഹിബ് അംഗത്വ വിപുലീകരണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ വിശദീകരണം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എൽ ജോസ്‌മോൻ ഇൻഷ്വറൻസ് വെൽഫെയർ ക്ലെയിം വിതരണവും വിശദീകരണവും നടത്തും. ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ.പി.എൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ട്രഷറർ പി.ജി ഗിരീഷ് കണക്ക് അവതരിപ്പിക്കും. ജില്ലാ ഓഡിറ്റർമാരായ പി.എം സന്ദീപ്, ആർ.അജിത്കുമാർ എന്നിവർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ചർച്ചയും, മറുപടിയും, പാസാക്കലും അവാർഡ് വിതരണവും നടക്കും.