ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് അസോസിയേഷൻ ഓഫ് കേരള ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് അസോസിയേഷൻ ഓഫ് കേരള ജില്ലാ കമ്മിറ്റിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു. കോട്ടയം കോടിമതയിലെ പുതിയ ഓഫിസ് മന്ദിരം മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ പ്രസംഗിച്ചു. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരളയുടെ ജില്ലാ കമ്മിറ്റി ഓഫിസാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Advertisements

Hot Topics

Related Articles