വൈക്കം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള തലയോലപറമ്പ് യൂണിറ്റ് 12-ാം വാർഷികം നടന്നു. യൂണിറ്റ് പ്രസിഡന്റ് എ പി ജയന്റ അധ്യക്ഷതയിൽ തലപ്പാറയിൽ നടന്ന വാർഷിക സമ്മേളനം ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്ന അംഗങ്ങളെ ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി സജി ഫ്രാൻസീസ് ഐഡി കാർഡ് വിതരണം നടത്തി. യൂണിറ്റ് കെട്ടിടത്തിന്റ ശിലാസ്ഥാപനം യൂണിറ്റ് പ്രസിഡന്റ് എ.പി ജയൻ നിർവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ടി.എം ഷാജഹാൻ, ജില്ലാ ഓഡിറ്റർകെ. ജി മോഹനൻ , തങ്കച്ചൻ , വി എസ് സുനിൽ ,രാധാകൃഷ്ണൻ, എൻ.എം രാജു തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements