ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാന്നാനം പ്രിൻസിപ്പൽ റവ.ഡോക്ടർ ജെയിംസ് മുല്ലശ്ശേരിയും, ആശ്രയയും ചേർന്ന് 154 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണ-ദേവസ-തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ.സുരേഷ് കുമാർ (എച്ച് ഒ ഡി ക്യാൻസർ കെയർ സെൻ്റർ മെഡിക്കൽ കോളജ്), റവ ഫാ ജേക്കബ് ഷെറി, പി ജെ ജോസഫ് (ഡി സി എച്ച് ലാബ് മെഡിക്കൽ കോളജ്), വേണു ഗോപാൽ, കുര്യാക്കോസ് വർക്കി, എം സി ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 60 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.