വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം കേക്ക് ചലഞ്ച് നടത്തി. കേക്ക് ചലഞ്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയർമാൻ പി.കെ.മണിലാലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, പി.വി. ഷാജി, വി.അനൂപ്, വർഗീസ്പുത്തൻചിറ, ശ്രീദേവി അനിരുദ്ധൻ, സന്ധ്യാവിനോദ്, ടി.സി. ദേവദാസ് ,വൈക്കം ജയൻ എന്നിവർ സംബന്ധിച്ചു.ഫോട്ടോ: ആശ്രയ സന്നദ്ധ സേവന സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന കേക്ക് ചലഞ്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യുന്നു.
Advertisements