കോട്ടയം: അസമിൽ പോക്‌സോ കേസിൽ പ്രതിയായ ശേഷം ജോലിയ്‌ക്കെന്ന വ്യാജേനെ കേരളത്തിൽ എത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. അസം നാഗോൺ ജൂരിയ ചളിയൻ മുജാഹിർ ആലമിനെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അസം ജൂരിയ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ പ്രതിയായിരുന്നു ഇയാൾ. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ കേരളത്തിലേയ്ക്കു കടക്കുകയായിരുന്നു. തുടർന്നു വിവരം ലഭിച്ച വെസ്റ്റ് പൊലീസ് സംഘം പ്രതിയെ കുമ്മനത്തു നിന്നും പിടികൂടുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ സലമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് സംഘം അസം പൊലീസിനു പ്രതിയെ കൈമാറി.
Advertisements
