കോട്ടയം : ഒരു കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി കോട്ടയം വെസ്റ്റ് പൊലീസിൻ്റെ പിടിയിൽ. അസം ബർപേട്ട ജെബറിച്ച് ഇന്ദ്രജിത്ത് സർക്കാരി (30) നെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Advertisements
ഏപ്രിൽ 29 ന് വൈകുന്നേരം തിരുനക്കര അമ്പലത്തിനു സമീപത്തു നിന്നും പിടികൂടിയത്.ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോട്ടയം വെസ്റ്റ് പോലീസുമായി ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.