അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള ; കോട്ടയം ജില്ലാ വാർഷിക സമ്മേളനം നവംബർ 27 ന്

കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പിസ് കേരള കോട്ടയം ജില്ലാ വാർഷിക സമ്മേളനം നവംബർ 27 ന് കോടിമത വെസ്റ്റ് ഹോം ഹാളിൽ തോമസ് ചാഴികാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ സുധീർ മേനോൻ യോഗത്തിൽ സംഘടന ഇന്ന് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

Advertisements

വെൽഫെയർ ഇൻഷ്വറൻസ് എന്നീ വിഷയങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.ജി ഗിരീഷ് ക്ലാസെടുക്കും. ജില്ലാ ഓഫിസ് മന്ദിര കെട്ടിട നിർമ്മാണ ഫണ്ട് ജില്ലാ ജോ.സെക്രട്ടറി ഒ.എൻ കുഞ്ഞുമോൻ സ്വീകരിക്കും. സംസ്ഥാന ഓഡിറ്ററും ജില്ലാ ട്രെയിനിംങ് ഇൻചാർജുമായ പി.എൽ ജോസ്‌മോൻ പുതുനിര വാഹനങ്ങളുടെ ട്രെയിനിംങ് വിശദീകരണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ സെക്രട്ടരി സജീവ് ഫ്രാൻസീസ് റിപ്പോർട്ടും, ട്രഷറർ സുരേഷ് ബാബു കെ.പി.എൻ കണക്കും അവതരിപ്പിക്കും. തുടർന്ന് ചർച്ചയും, മറുപടിയും ആശംസകളും ഉണ്ടാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.