കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്സ് കേരള കോട്ടയം ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു. വർക്ക്ഷോപ്പ് മേഖലയിലെ പുതിയ കാലഘട്ടത്തിലെ വിവിധ പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ചയായി. കോടിമത വെസ്റ്റ് ഹോം ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘടന ഇന്ന് എന്ന വിഷയത്തിൽ സുധീർ മേനോൻ പ്രഭാഷണം നടത്തി.
വെൽഫെയർ ഇൻഷ്വറൻസ് എന്നീ വിഷയങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.ജി ഗിരീഷ് പ്രസംഗിച്ചു. ജില്ലാ ഓഫിസ് കെട്ടിട നിർമ്മാണ ഫണ്ട് എ.ആർ രാജൻ സ്വീകരിച്ചു. സംസ്ഥാന ഓഡിറ്ററും ജില്ലാ ട്രെയിനിംങ് ഇൻചാർജുമായ പി.എൽ ജോസ്മോൻ പുതുനിര വാഹനങ്ങളുടെ ട്രെയിനിംങ് വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി സജീവ് ഫ്രാൻസീസ് റിപ്പോർട്ടും, ട്രഷറർ സുരേഷ് ബാബു കെ.പി.എൻ കണക്കും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും, മറുപടിയും ആശംസകളും നടന്നു.