കൊല്ലം: ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ജനങ്ങൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റർ ലാബ്സ് നഗരത്തിലെ 4 ഇടങ്ങളിലായി പ്രവർത്തനമാരംഭിക്കുന്നു. പുതുതായി തുറക്കുന്ന ഈ നാല് ലാബുകളോടെ സംസ്ഥാനത്തുടനീളമുള്ള ആസ്റ്റർ ലാബുകളുടെ എണ്ണം 100 തികയും.
ആദ്യ ലാബ് ആരംഭിച്ച് രണ്ട് വർഷത്തിനകമാണ് ആസ്റ്റർ ലാബ്സ് ഈ നേട്ടം കൈവരിച്ചത്. കരുനാഗപ്പള്ളി, പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിലാണ് പുതിയ ലാബുകൾ പ്രവർത്തനമാരംഭിക്കുന്നത് . ജില്ലയിലെ ആസ്റ്റർ ലാബുകളുടെ അതിവേഗ വിപുലീകരണ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലാബുകളുള്ള മെഡിക്കൽ ലബോറട്ടറി ശൃംഖലയാണ് ആസ്റ്റർ ലാബ്സ്
അത്യാധുനിക സാങ്കേതികവിദ്യകൾക്ക് പുറമെ ആസ്റ്റർ ലാബുകളിലെ എല്ലാ പരിശോധനകളും രോഗനിർണ്ണയങ്ങളും പരിചയസമ്പന്നരായ മൈക്രോബയോളജിസ്റ്റുകളുടെയും പാത്തോളജിസ്റ്റുകളുടെയും നേതൃത്വത്തിലാണ് നടക്കുന്നത് .
കൊല്ലത്ത് ആരംഭിച്ചിരിക്കുന്ന പുതിയ ലാബുകൾ മറ്റെല്ലാ കേന്ദ്രങ്ങളെപ്പോലെത്തെന്നെ ഉപഭോക്താക്കൾക്ക് അടിസ്ഥാനപരവും കൃത്യതയുമുള്ള ടെസ്റ്റ് ഫലം നൽകുന്നു.
സാധാരണ പരിശോധനകൾക്ക് പുറമെ മറ്റു പ്രത്യേക പരിശോധനകൾക്കായി സാമ്പിളുകൾ കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലേക്കോ ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള ആസ്റ്ററിന്റെ ഗ്ലോബൽ റഫറൻസ് ലാബിലേക്കോ ആണ് അയക്കുക. ലോകമെമ്പാടുമുള്ള എല്ലാ ആസ്റ്റർ ലൊക്കേഷനുകളിൽനിന്നും പരിശോധനാ സാമ്പിളുകൾ സ്വീകരിക്കുന്ന കേന്ദ്രമാണ് ഗ്ലോബൽ റഫറൻസ് ലാബ്.
“ലോകോത്തരനിലവാരത്തിലുള്ള ഈ ലാബുകൾ ജനങ്ങൾക്കായി തുറന്നുനൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ടെസ്റ്റുകളിലും ഉപകരണങ്ങളിലും ജർമൻ- അമേരിക്കൻ സാങ്കേതികവിദ്യകളാണ് പിന്തുടർന്ന് വരുന്നത് ഇതുവഴി ഉപഭോക്താക്കൾക്ക് കൃത്യതയും സ്ഥിരതയാർന്നതുമായ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നു. അതിനൂതന സാങ്കേതികവിദ്യകളും, ഉപകരണങ്ങളും, വർഷങ്ങളുടെ പരിചയസമ്പത്തും വഴി കേരളത്തിലുള്ള ഏറ്റവും പ്രാദേശികമായ സ്ഥലങ്ങളിൽ പോലും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ആസ്റ്റർ ലാബുകൾ വഴി എത്തിക്കാൻ സാധിക്കുമെന്ന് “
ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ – തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
100 ലാബുകൾ എന്നീ നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്റ്റോറുകളിൽ അടുത്ത മാസം ശനി, ഞായർ ദിവസങ്ങളിൽ പ്രമേഹം, കൊളസ്ട്രോൾ പരിശോധനകൾ പൂർണ്ണമായും സൗജന്യമായി നടത്തും. കൂടാതെ, ₹2310 വിലയുള്ള ടെസ്റ്റുകളുടെ ഒരു ബണ്ടിൽ ₹577 രൂപയ്ക്ക് ജനങ്ങൾക് നൽകും.
മാർച്ച് 8-ന് വരാനിരിക്കുന്ന വനിതാ ദിനത്തിന്റെ ഭാഗമായി, ₹300, ₹700, ₹999 എന്നിങ്ങനെ മൂന്ന് ഉയർന്ന കിഴിവുള്ള പാക്കേജുകളും ഇതോടൊപ്പം പ്രഖ്യാപിച്ചു. കൂടാതെ, ആസ്റ്റർ ലാബുകളിൽ നിലവിലുള്ള കൂപ്പണുകൾ ഉപയോഗിച്ച്, വിസിറ്റിങ് ഡോക്ടർമാർ ഒഴികെയുള്ള ഡോക്ടർമാരുടെ പരിശോധനയിൽ 25% ഇളവും, റേഡിയോളജി പ്രൊസിജിയറുകൾക്ക് 20% ഇളവും, ഹെൽത്ത് ചെക്കപ്പിന് 20% ഇളവും ആസ്റ്റർ ലാബ്സ് പ്രദാനം ചെയ്യുന്നുണ്ട്.
ഷാജഹാൻ- വന്ദന ഗ്രൂപ്, ഡോ. വിപിൻ വിശ്വനാഥ് – ഹെഡ് ഓഫ് ടെക്നിക്കൽ ഓപ്പറേഷൻസ്, ഫർഹാൻ യാസിൻ ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള – തമിഴ്നാട് റീജിയണൽ ഡയറക്ടർ, നിതിൻ കാർത്തികേയൻ – ആസ്റ്റർ ലാബ്സ്, കേരള -തമിഴ്നാട് ക്ലസ്റ്റർ മാനേജർ, വൈശാഖ് സീതാറാം ദത്താനി, സർവീസ് എക്സലൻസ് ഹെഡ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.