തണലൊരുക്കി ആസ്റ്റർ ഹോംസ് ;റീ ബിൽഡ് കേരളയുമായി ചേർന്ന് 255 വീടുകൾ നിർമ്മിച്ചു നൽകി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സാമൂഹിക സേവനവിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ്; 15 കോടി രൂപ ചിലവഴിച്ചാണ് 255 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

തിരുവനന്തപുരം : സംസ്ഥാനത്ത് മഹാപ്രളയത്തിൽ സർവ്വവും നഷ്പ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുമെന്ന വാദ്ഗാനം യാഥാർത്ഥ്യമാക്കി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. 2018 ൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച കേരള പുനർനിർമ്മാണ പദ്ധതിയുമായി ചേർന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സാമൂഹിക സേവനവിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ് പൂർത്തീകരിച്ച 255 വീടുകളുടെ നിർമ്മാണ പൂർത്തികരണ പ്രഖ്യാപനവും താക്കോൽ ദാനവും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു. വ്യവസായ, നിയമ – കയർ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 2018 പ്രളയാനന്തര പ്രവർത്തനങ്ങൾക്കായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ 2.5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

Advertisements

ചടങ്ങിൽ ആസ്റ്റർ ഹോംസ് ഔദ്യോഗിക വെബ്സൈറ്റായ www.asterhomes.org -യുടെ ലോഞ്ചും നടന്നു.വീടുകൾ നിർമ്മിക്കാനായി പിന്തുണച്ച വ്യക്തികൾ, എൻജിഒകൾ, അസോസിയേഷനുകൾ, ആസ്റ്റർ ഹോംസ് പദ്ധതിയുടെ ഗുണഭോക്താക്കൾ തുടങ്ങിയവരുടെ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടുകൾ നഷ്ടപ്പെട്ടവരിൽ, സ്വന്തമായി ഭൂമിയുള്ളവർക്ക് അതേ ഇടങ്ങളിൽ തന്നെ വീട് വച്ചു നൽകിയും, ഭൂമിയില്ലാത്തവർക്ക് ചില നല്ല മനസ്സുകൾ സൗജന്യമായി നൽകിയ ഭൂമിയിൽ ക്ലസ്റ്റർ ഭവനങ്ങളും, പ്രളയത്തിൽ ഭാഗികമായി തകർന്ന വീടുകൾ പുതുക്കി പണിതു നൽകുകയുമാണ് ചെയ്തത്. 2018 സെപ്റ്റംബറിലായിരുന്നു ആസ്റ്റർ ഹോംസ് പദ്ധതി പ്രഖ്യാപിച്ചത്. 15 കോടി രൂപ ചിലവഴിച്ചാണ് 255 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതിൽ അറുപത് ആസ്റ്റർ ജീവനക്കാർ ചേർന്ന് 2 കോടി 25 ലക്ഷം രൂപ ചിലവിട്ട് നിർമിച്ചു നൽകിയ 45 വീടുകളുമുണ്ട്.

വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി പണിത വീടുകൾ നിമിഷ നേരത്തിൽ തകർന്ന് പോകുന്നത് കണ്ട് നിസ്സഹായരായി നിൽക്കേണ്ടി വന്നവർക്ക് സുരക്ഷിതമായ വീടുകൾ തിരിച്ചു നൽകാനാകുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.പ്രകൃതി കലിതുള്ളിയ ആ നാളുകളിൽ നൂറ് കണക്കിന് ആളുകളാണ് മരണപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് വീടുൾപ്പടെ ഒരു ആയുസ്സിന്റെ സമ്പാദ്യമെല്ലാം നഷ്ടമായി. ജീവിതം ഒന്നിൽ നിന്ന് കെട്ടിപ്പടുക്കാൻ പിന്തുണ ആവശ്യമുള്ളവരുടെ ഒപ്പം നിൽക്കുക എന്നത് 1987 മുതൽ ആസ്റ്ററിന്റെ ഡിഎൻഎയിൽ അലിഞ്ഞു ചേർന്ന മൂല്യമാണ്. പ്രളയകാലത്ത് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ഒറ്റപ്പെട്ടയിടങ്ങളിൽ ദുരിതാശ്വാസവും വൈദ്യസഹായവും നൽകുന്നതിന് ആസ്റ്റർ വോളന്റിയേഴ്‌സ് ടീം രംഗത്തുണ്ടായിരുന്നു.

പ്രളയബാധിതരുടെ പുനരധിവാസത്തിനായി 2018 ൽ മുഖ്യമന്ത്രി റീബിൽഡ് കേരള പ്രഖ്യാപിച്ച ആദ്യ നാളുകളിൽ തന്നെ ആസ്റ്റർ വീടുകൾ വച്ചു നൽകുമെന്ന് ഉറപ്പ് നൽകിയതാണ്. ആ വാക്കാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ഇതൊട്ടും ചെറിയ ദൗത്യം ആയിരുന്നില്ല. എന്നാൽ സമാന ചിന്താഗതിക്കാരായ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെയും, ആസ്റ്റർ വോളന്റിയർമാരുടെ സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ബൃഹത്തായ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായത്. ബഹുമാനപ്പെട്ട ഗവർണർ 255 വീടുകളുടെ താക്കോൽ അതിന്റെ ഗുണഭോക്താക്കൾക്ക് കൈമാറുന്ന ഈ നിമിഷം ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.

മഹാപ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾക്കും, പിന്നീട് പ്രളയാനന്തര പദ്ധതിയായ റീ ബിൽഡ് കേരളയ്ക്കും പിന്തുണയറിച്ച് ആദ്യഘട്ടത്തിൽ തന്നെ രംഗത്തെത്തിയ സ്വകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. അമ്പത്തിനാലായിരത്തിലധികം ആളുകളെയായിരുന്നു മഹാപ്രളയം ബാധിച്ചത്. നാനൂറിലേറെ പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. ആസ്റ്ററിൽ നിന്നുള്ള ഇരുന്നൂറിലധികം മെഡിക്കൽ, നോൺ മെഡിക്കൽ വളണ്ടിയേഴ്സ് ആയിരുന്നു അന്ന് പ്രളയബാധിത മേഖലകളിൽ സേവനരംഗത്ത് ഉണ്ടായിരുന്നത്. ആസ്റ്റർ വോളന്റിയേഴ്‌സ് ഗ്ലോബൽ പ്രോഗ്രാമിന്റെ നേതൃത്വത്തിൽ ആസ്റ്റർ ഡിസാസ്റ്റർ സപ്പോർട്ട് ടീം രൂപീകരിച്ചായിരുന്നു വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മെഡിക്കൽ ക്യാമ്പുകൾ, അവശ്യ മരുന്നുകളുടെ വിതരണം, രോഗപരിശോധന തുടങ്ങി നിരവധി പ്രവർത്തനങ്ങളായിരുന്നു ആസ്റ്റർ വോളന്റിയേഴ്‌സ് നടത്തിയത്.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടാറുണ്ട് . അടുത്തിടെ അസമിലെ വെള്ളപ്പൊക്കത്തിൽ സിൽച്ചാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വൈദ്യസഹായം അടക്കം എത്തിക്കാൻ ആസ്റ്റർ വോളന്റിയേഴ്‌സിന് സാധിച്ചു. സമീപകാലത്ത് യുഎഇയിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും അവർ സേവനരംഗത്തുണ്ടായിരുന്നു. നിർധനരായ കുട്ടികളുടെ കരൾമാറ്റ ശസ്ത്രക്രിയ ഉൾപ്പടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസ്റ്റർ വോളന്റിയേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.