ചിങ്ങവനം : സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കെ.പി.സി സി യുടെ ആഹ്വാന പ്രകാരം കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി. മണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻ വേഴ്യ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡെൻ്റ് സിബി ജോൺ ഉദ്ഘാടനം ചെയ്തു, ഡി സി.സി.മെമ്പർ ബിജു എസ് കുമാർ, കെ.കെ.പ്രസാദ്, പി.ആർ ബൈജു ലിസി മണിമല, ബെന്നി മാത്യു ,തോമസ് അലക്സ് എന്നിവർ പ്രസംഗിച്ചു.
Advertisements