ബ്രിസ്ബേൻ: ആസ്‌ട്രേലിയയിൽ അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന മലയാളി കുടുംബത്തിന് സാമൂഹിക വിരുദ്ധരുടെ നിരന്തര ശല്യം നേരിടുന്നതായി പരാതി. വിഷയത്തിൽ ആസ്‌ട്രേലിയൻ സർക്കാരിൽ പരാതി നൽകിയിട്ടും ഇവരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ലഭിച്ചില്ലെന്നാണ് പരാതി. ആസ്‌ട്രേയിലൻ സർക്കാരും പൊലീസും മാനസിക രോഗിയെന്ന് മുദ്രകുത്തി ഇവരെ ജയിലിൽ അടയ്ക്കാൻ ശ്രമിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇവർ റോഡിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് പിൻതുടർന്ന് എത്തുന്ന സംഘം ശല്യം ചെയ്യുന്നതായും പിൻതുടർന്ന് വരുന്നതുമായാണ് ഇവർ പരാതിപ്പെടുന്നത്. ഇതു സംബന്ധിച്ചു വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരിൽ പരാതി നൽകിയെങ്കിലും പൊലീസ് വീട്ടിലെത്തി കുടുംബത്തെ മാനസിക രോഗിയെന്നു മുദ്രകുത്താനാണ് ശ്രമിച്ചതെന്നാണ് ആരോപണം. കോട്ടയം പുതുപ്പള്ളിയിൽ നിന്നും സതേൺ ആസ്‌ട്രേലിയയിൽ എത്തിയ കുടുംബത്തിന് നേരെയാണ് നിരന്തരം പീഡനം ഉണ്ടാകുന്നത്. വിഷയത്തിൽ ആസ്‌ട്രേലിയൻ പ്രധാനമന്ത്രിയ്ക്ക് അടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്.