ചെന്നൈ: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ പ്രതീക്ഷ വെക്കുന്ന നിരവധി താരങ്ങളുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കുന്ന വെടിക്കെട്ട് തുടക്കവും ശുഭ്മാന്‍ ഗില്ലിന്‍റെ മിന്നും ഫോമും വിരാട് കോലിയുടെ ചേസിംഗ് മികവും വരുണ്‍ ചക്രവര്‍ത്തിയുടെ മിസ്റ്ററി സ്പിന്നുമെല്ലാം ഇന്ത്യയുടെ ഇതുവരെയുള്ള വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ നാളെ നടക്കുന്ന ഫൈനലില്‍ മത്സരത്തിന്‍റെ ഗതി മാറ്റുന്ന ഇന്ത്യൻ താരം ആരായിരിക്കുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍.
അശ്വിന്‍റെ അഭിപ്രായത്തില്‍ നാളത്തെ ഫൈനലിലെ ഗെയിം ചേഞ്ചര്‍ കോലിയോ രോഹിത്തോ, വരുണ്‍ ചക്രവര്‍ത്തിയോ ഒന്നുമല്ല. അത് നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ശ്രേയസ് അയ്യരായിരിക്കും. സ്പിന്നര്‍മാരെ അത്രയേറെ അനായാസം നേരിടുന്ന ശ്രേയസ് ആയിരിക്കും നാളെ ഇന്ത്യയുടെ ഗെയിം ചേഞ്ചറാകുക. വിരാട് കോലിയെ സ്പിന്നര്‍മാരെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ന്യൂസിലന്‍ഡ് ശ്രമിക്കുമെന്നുറപ്പാണ്. എന്നാല്‍ വിരാടിനെ സമ്മര്‍ദ്ദത്തിലാക്കാതെ സ്പിന്നര്‍മാരെ നേരിടാന്‍ ശ്രേയസിന് കഴിയും. അതുകൊണ്ട് തന്നെ ശ്രേയസിനെ തുടക്കത്തിലെ വീഴ്ത്താന്‍ ന്യൂസിലന്‍ഡ് ശ്രമിക്കുമെന്നുറപ്പാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുപോലെ ന്യൂസിലന്‍ഡ് നിരയില്‍ ഇന്ത്യക്ക് ഏറ്റവും വലയി ഭീഷണിയാകുക രചിന്‍ രവീന്ദ്രയായിരിക്കും. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികച്ച പ്രകടനം നത്താന്‍ രചിന് പ്രത്യേക മിടുക്കുണ്ട്. തുടക്കത്തിലെ രചിനെ വീഴ്ത്തിയില്ലെങ്കില്‍ ഇന്ത്യ ബുദ്ധിമുട്ടും. രചിന്‍ രവീന്ദ്രയെ പുറത്താക്കുക എന്നതാകും ഇന്ത്യയുടെ ആദ്യ ലക്ഷ്യമെന്നും മുഹമ്മദ് ഷമിയാകും അതിന് പറ്റിയ ആളെന്നും അശ്വിൻ പറഞ്ഞു. രചിന്‍ രവീന്ദ്രയെ തുടക്കത്തിലെ മടക്കിയില്ലെങ്കില്‍ ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും അശ്വിന്‍ പറഞ്ഞു.