കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) വാർഷിക സമ്മേളനം നടന്നു

തലയോലപ്പറമ്പ്: ആശുപത്രികൾ ഇന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇന്ന് വയോജനങ്ങൾക്ക് ചികിത്സ സഹായം ലഭിക്കുന്നില്ല. എന്നും മെഡിസെപ്പ് ക്യാഷ് ലെസ്സ് ആക്കണമെന്നും സംസ്ഥാന സെക്രട്ടറി വി ജയ്സിംഗ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 33. മത് കടുത്തുരുത്തി ബ്ലോക്ക് വാർഷിക സമ്മേളനം തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ ഹാളിൽ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

വൈസ് പ്രസിഡണ്ട് ഡിഎം ദേവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്വാഗതസംഘം ചെയർമാൻ ആർ അമൃതകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി എ പത്രോസ് പ്രവർത്തനം റിപ്പോർട്ടും, ബ്ലോക്ക് ട്രഷറർ കെ റ്റി. പവിത്രൻ വരവ് ചിലവ് കണക്കും വായിപ്പിച്ചു അവതരിപ്പിച്ചു.
ജില്ലാ ജോയിൻ സെക്രട്ടറി
കെ സി കുമാരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ ഗോപി പ്രമേയം അവതരിപ്പിച്ചു.
മോഹൻകുമാർ, സി കെ അന്നമ്മ,
എംഎസ് സുകുമാരൻ,
പി മുരളീധരൻ, ഡി എം ദേവരാജൻ, ജെ ജോർജ് കുട്ടി, ആലീസ് ജോൺ,
പി കെ സോമൻ, സുജാത ടീച്ചർ,കെ എൻ അരവിന്ദാക്ഷൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിശദമായ ചർച്ചയ്ക്കും മറുപടിക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് കെ കെ സച്ചിദാനന്ദൻ, സെക്രട്ടറി എ പത്രോസ്, ട്രഷറർ കെ ടി പവിത്രൻ എന്നിവടങ്ങുന്ന 25അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Hot Topics

Related Articles