ഹംപിയിലെ കൂട്ടബലാത്സംഗം; അക്രമികൾ മർദ്ദിച്ച് തടാകത്തിൽ തള്ളിയ ഒഡിഷ സ്വദേശി മരിച്ചു

ബംഗളൂരു: ഹംപിയിലെ കൂട്ടബലാത്സംഗത്തിന് മുന്‍പ് അക്രമികള്‍ മർദ്ദിച്ച്‌ തടാകത്തില്‍ തള്ളിയ ഒഡിഷ സ്വദേശി മരിച്ചു. തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന്‍റെ കരയില്‍ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഹംപി സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisements

വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. ഇസ്രയേലില്‍ നിന്ന് വന്ന 27 വയസുകാരിയായ ടൂറിസ്റ്റും, ഹോം സ്റ്റേ ഉടമയായ യുവതിയുമാണ് ബലാത്സംഗത്തിനിരയായതെന്ന് കർണാടക പൊലീസ് അറിയിച്ചു. രാത്രി 11:30 ഓടെ കൊപ്പലിലെ കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ, മൂന്ന് പുരുഷന്മാർ ചേർന്നാണ് ഇവരെ ബലാത്സംഗം ചെയ്തതത്. കുറ്റകൃത്യത്തിനു മുൻപ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലുള്ളിലേക്ക് തള്ളിയിടുകയായിരുന്നു. തള്ളിയിട്ടവരില്‍ ഒരാള്‍ അമേരിക്കൻ പൗരനും മറ്റ് രണ്ട് പേർ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. അതേ സമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Hot Topics

Related Articles