കോട്ടയം : നഗരമധ്യത്തിൽ ആനന്ദ മന്ദിരം ഹോട്ടലിനു മുന്നിൽ അപകടകരമായി രൂപപ്പെട്ട കുഴി മൂടാൻ ഇടപെട്ട് ബിജെപി ജില്ലാ പ്രസിഡൻ്റ് ജി.ലിജിൻ ലാൽ. കുഴി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയ അദ്ദേഹം ഉടൻ തന്നെ കുഴി മൂടാൻ വേണ്ട ഇടപെടലും നടത്തി. ഇന്നു രാവിലെയാണ് കോട്ടയം ശ്രീ അനന്ദഭവൻ ഹോട്ടലിനു മുന്നിൽ നടു റോഡിൽ കുഴി രൂപപ്പെട്ടത്. ലിജിൻ ലാലും ബിജെപി
ഏരിയ ജനറൽ സെക്രട്ടറി ധനപാലനും യാത്ര ചെയ്യുന്നതിനിടെ ഈ കുഴിയിൽ വീണ രണ്ട് വാഹനങ്ങൾ തമ്മിൽ തട്ടുന്ന് സ്ഥിതി ഉണ്ടായത്. ഇത് കണ്ട ഉടൻ തന്നെ ഇരുവരും സ്ഥലത്ത് ഇറങ്ങി. ഇതോടെയാണ് റോഡിലെ കുഴി ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം തന്നെ ഇരുവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു. ഇവർ ഉടൻ തന്നെ സ്ഥലത്ത് എത്തിച്ചേർന്നു. അവർ എത്തി താത്കാലികമായി കുഴി അടക്കുകയും ചെയ്‌തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആ പ്രദേശത്ത് റോഡ് സൈഡിലെ ഓടകളും റോഡ് ക്രോസ് ചെയ്ത് പോകുന്ന ഓടയും കൃത്യമായി നിർമ്മാണം പൂർത്തീകരിച്ച് റോഡിൻ്റെ നിർമ്മാണം കൃത്യമാക്കാതെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയില്ലന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥകൾക്ക് പരിമിതികൾ ഉണ്ട് എന്നാലും അവർക്ക് കഴിയുന്ന രീതിയിൽ അവർ ശ്രമിക്കും. എം.എൽ.എ യും മുനിസിപ്പൽ ഭരണകൂടവും വിചാരിച്ചാൽ മാത്രമേ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന , ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന, അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ള ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കു. കോ
ട്ടയം മെഡിക്കൽ കോളേജിലേക് പോകുന്ന റോഡ് കൂടിയാണ് ഇത്. ഇന്ന് ഈ കുഴി മൂലം ഉണ്ടായ ഗതാഗത കുരിക്കിൻ്റെ സമയത്ത് രോഗികളുമായി വന്ന രണ്ട് ആബുലൻസുകൾ കടന്നുപോയത് വളരെ ബുദ്ധിമുട്ടിയാണ്. വർഷങ്ങൾക്കു മുന്നേ ദീർഘവീക്ഷണത്തോടെ നടപ്പാക്കേണ്ടിയിരുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഈ വെള്ളക്കെട്ടുകൾ ഒഴിവാക്കി റോഡിൻ്റെ പണികൾ ചെയ്യുക എന്നത് . കോട്ടയം ടൗണിൽ നിന്ന് ഇറങ്ങിയാൽ കോടിമത ,നാഗംമ്പടം , ചുങ്കം , വേളൂർ കാരാപ്പുഴ തുടങ്ങി എല്ലാ പ്രദേശങ്ങളും വെള്ളക്കെട്ടും വെള്ളപ്പൊക്ക ദുരിതവും അനുഭവിക്കുന്ന പ്രദേശങ്ങൾ ആണ്. വർഷങ്ങൾ ആയി മുനിസിപ്പാലിറ്റി ഭരിക്കുന്ന കോൺഗ്രസ്സും , കോൺഗ്രസിൻ്റെ എം.എൽ.എ യും ആണ് ഇതിന് കാരണക്കാർ എന്ന് നിസ്സംശയം പറയാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.


