സിജെപി പ്രതിഷേധം ; വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ദില്ലിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതു തലമുറയായി സംവദിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണ്. കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത് എന്നും ആജ്ഞ അല്ല വേണ്ടത് സമവായം ആണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ നടന്ന ചടങ്ങിൽ ആണ് മോഹൻ ഭഗവതിൻ്റെ പ്രസ്താവന.

Advertisements

അതേസമയം, ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്നറിയാം. സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്.

Hot Topics

Related Articles