തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ അടിമുടി മാറ്റങ്ങൾക്ക് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും അഴിച്ചു പണി ഉണ്ടായേക്കും. വിശാല നേതൃ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകും. സെക്രട്ടറിയേറ്റിൽ പ്രാധിനിത്യം ഇല്ലാത്ത ജില്ലകളെ പരിഗണിക്കും. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ടി പി രാമകൃഷ്ണൻ മാറും. പി. രാജീവ് എൽഡിഎഫ് കൺവീനറാകും. പി രാജീവിനെ സുപ്രധാനമായ പദവിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം.സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് വച്ചാണ് വിശാല നേതൃയോഗം.
Advertisements


