സംസ്ഥാന പൊലീസിലെ 161 ഡിവൈഎസ്പിമാർക്ക് മാറ്റം; കോട്ടയം ഡിവൈഎസ്പിയായി കെ.ജി അനീഷ് തിരികെയെത്തി; ചങ്ങനാശേറിയിൽ യു.ശ്രീജിത്ത് ഡിവൈഎസ്പിയാകും ; കാഞ്ഞിരപ്പള്ളിയിൽ റിജോ പി.ജോസഫും വൈക്കത്ത് കെ.എൻ രാജേഷും ഡിവൈഎസ്പിമാർ; നിർമ്മൽ ബോസ് കോട്ടയം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാകും

കോട്ടയം: സംസ്ഥാന പൊലീസിൽ 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. കോട്ടയം ജില്ലയിൽ പാലാ ഒഴികെ മറ്റ് സബ് ഡിവിഷനുകളിലെല്ലാം ഡിവൈഎസ്പിമാർ മാറും. പത്തനംതിട്ട ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ജി അനീഷിനെ കോട്ടയം ഡിവൈഎസ്പിയായി നിയമിച്ചു. പാലക്കാട് വിജിലൻസിൽ നിന്നും യു.ശ്രീജിത്താണ് ചങ്ങനാശേരി ഡിവൈഎസ്പിയായി എത്തുന്നത്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിജോ പി.ജോസഫാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി. അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ രാജേഷിനെയാണ് വൈക്കത്ത് നിയമിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി പി.ജ്യോതികുമാറാണ് അമ്പലപ്പുഴയിലെ ഡിവൈഎസ്പി. നിലവിലെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസണിന് ആലപ്പുഴയിലാണ് നിയമനം. നിലവിലെ കോട്ടയം ഡിവൈഎസ്പി കെ.എസ് അരുണിനെ പാലക്കാട് അഗളി സബ് ഡിവിഷനിലാണ് നിയമനം നൽകിയിരിക്കുന്നത്. ചങ്ങനാശേരി ഡിവൈഎസ്പി എസ്.ആഷാദിനെ കോട്ടയം ക്രൈംബ്രാഞ്ച് ഒന്നാം യൂണിറ്റിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. ഒല്ലൂർ ഡിവൈഎസ്പി കെ.പി തോംസണിന് മലപ്പുറം ക്രൈംബ്രാഞ്ചിലേയ്ക്കാണ് നിയമനം. കോട്ടയം വിജിലൻസ് യൂണിറ്റിൽ നിന്നും നിർമ്മൽ ബോസിന് കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് നിയമനം നൽകിയിട്ടുണ്ട്. കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എ.ജെ തോമസിനെ മലപ്പുറം ക്രൈംബ്രാഞ്ചിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. തിരുവല്ല ഡിവൈഎസ്പി ടി.ആർ ജിജുവിനെ തൃശൂർ റൂറൽ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിയമനം നൽകി. പീരുമേട് ഡിവൈഎസ്പി സാജു വർഗീസിന് ആലപ്പുഴ വിജിലൻസിലാണ് നിയമനം നൽകിയത്. നിലവിലെ നെയ്യാറ്റിൻകര ഡിവൈഎസ്പി ജി.സുനിൽകുമാറാണ് കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായി എത്തുന്നത്.

Advertisements

Hot Topics

Related Articles