ആലപ്പുഴ മണ്ണഞ്ചേരിയിൽ തെരുവ്നായ്ക്കൾ ഓടിച്ച് മറിഞ്ഞ് വീണ സ്കൂൾ വിദ്യാർത്ഥിനിക്ക് പരിക്ക്

ആലപ്പുഴ : തെരുവ് നായകൾ ഓടിച്ചു. മറിഞ്ഞ് വീണ സ്കൂൾ വിദ്യാർത്ഥിനിക്ക് പരിക്ക്.തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. പൊന്നാട് കൊച്ചുവേളിയിൽ റജീബിന്റെ മകൾ മുഹമ്മ മദർതെരേസാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റാബിയക്കാണ് പരിക്കേറ്റത്. സൈക്കിളിൽ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ കൈയുടെ എല്ലിന് പൊട്ടലുണ്ട്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന റാബിയയുടെ പിറകെ പൊന്നാട് കരയോഗം റോഡിൽ അയ്യാട് പറമ്പ് ഭാഗത്ത് വെച്ച് തെരുവ് നായകൾ കുരച്ച് കൊണ്ട് ഓടിയടുക്കുകയായിരുന്നു.നിയന്ത്രണം വിട്ട് സൈക്കിളിൽ നിന്ന് റാബിയ വീഴുകയായിരുന്നു.

Advertisements

Hot Topics

Related Articles