വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം: എസ്.എഫ്.ഐ പഠിപ്പുമുടക്ക് ആലപ്പുഴ ജില്ലയിൽ പൂർണം 

ആലപ്പുഴ: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്ക് സമരം ജില്ലയിൽപൂർണം. സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമേഖല നിശ്ചലമായി. ജില്ലയിലെ എല്ലക്യാമ്പസുകളിലും ഏരിയ കേന്ദ്രങ്ങളിലും എസ്‌.എഫ്‌.ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലകേന്ദ്രത്തിൽ പ്രസിഡന്റ്‌ അനന്തുസജി, സെക്രട്ടറി വൈഭവ്‌ ചാക്കോ, അരൂരിൽ എ.ജെ. ജയകൃഷ്ണൻ, ചേർത്തലയിൽ കെ.ജെ. ജയകൃഷ്ണൻ, കഞ്ഞിക്കുഴിയിൽ ശ്വേതൻ‍, മാരാരിക്കുളത്ത്‌ എസ്‌. അൻഷാദ്‌, ആലപ്പുഴയിൽ സൽമാൻ, ആതിര, അമ്പലപ്പുഴയിൽ അർജുൻ, കുട്ടനാട്‌ സമീർസിങ്‌, തകഴിയിൽ വരദ, ഹരിപ്പാട്‌ അജിത്ത്‌ രാജ്‌, മുബീന‍‍, കാർത്തികപ്പളിയിൽ എസ്‌. ആഷിഖ്‌, കായംകുളത്ത്‌ എസ്‌. കാശിനാഥൻ, മാവേലിക്കരയിൽ അരവിന്ദ്‌ രാജ്‌, ചെങ്ങന്ന‍ൂരിൽ ഗോകുൽ കേശവ്‌, മാന്നാറിൽ അഭിഷേക്‌, ചാരുംമൂട്‌ എസ്. മേഘ, മഹേഷ്‌ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles