അഞ്ചാലുംമൂട് :സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ചുവടു പിടിച്ച് ഗവണ്മെന്റ് എച്ച് എസ് എസ് അഞ്ചാലുംമൂട് നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ലിറ്റിൽ തൂഫാൻ. ഓടിക്കാം ലഹരിയെ. …ഓടാം നമുക്ക് സുരക്ഷിത ജീവിതത്തിനായി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു വാക് ആൻഡ് റൺ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, ജെ ആർ സി, 4എസ്, സ്കൗട്ട്സ്, എൻ എസ് എസ് വിഭാഗങ്ങളിലെ ഇരുന്നൂറോളം കുട്ടികളും, അധ്യാപകരും, പി ടി എ, എസ് എം സി, എം പി ടി എ അംഗങ്ങളുമാണ് പങ്കെടുത്തത്.പ്രിൻസിപ്പാൽ ഷൈജു ടി എസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി ദീപശിഖ കുട്ടികൾക്ക് കൈമാറി. എസ് പി സി ട്രെയിനർ സഹീർ വാക് ആൻഡ് റൺ നിയന്ത്രിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഷംനാർ, എം പി ടി എ പ്രസിഡന്റ് ഷെമി, സ്റ്റാഫ് സെക്രട്ടറി ജിജ എസ് ,മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
























