ചാരുംമൂട് : സാമൂഹ്യ വിരുദ്ധർ വാഴക്കൃഷി നശിപ്പിച്ചതായി പരാതി. താമരക്കുളം തെക്കേമുറി വിളയിൽ അസനാരുകുഞ്ഞ് കൃഷിയിറക്കിയിരുന്ന ഏത്തവാഴകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. മുപ്പത്തഞ്ചോളം സെൻറ് സ്ഥലത്ത് നാലു മാസം മുമ്പാണ് കൃഷിയിറക്കിയത്. ഇതിൽ എട്ട് മൂട് വാഴ ചുവട്ടിൽ നിന്ന് ചവിട്ടിയൊടിച്ച നിലയിലാണ്. പന്നി കുത്തിയതായിരുക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതിന്‍റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. അസനാരുകുഞ്ഞ് നൂറനാട് പൊലീസ് സ്റ്റേഷനിൽപരാതി നൽകി.
Advertisements


