ചങ്ങനാശ്ശേരി : നീറ്റ് നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി യുവജന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
ചങ്ങനാശ്ശേരി എസ് ബി കോളേജ് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പെടുന്ന സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ദിവ്യരാജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ് ജില്ലാ കമ്മിറ്റിയംഗം അനീഷ കണ്ണൻ, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി കണ്ണൻ രാജ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ അനന്തു സുരേന്ദ്രൻ, അനന്തു സോജപ്പൻ എന്നിവർ നേതൃത്വം നൽകി.
Advertisements


