കോട്ടയം: സ്രോതസ്സിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലങ്കര ഓർത്തഡോക്‌സ് സഭയുടെ കാതോലിക്ക ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ എയ്‌ഞ്ചൽ ബാവ മെമ്മോറിയൽ അവാർഡിന് ഫാ. കുര്യാക്കോസ് വർഗീസ് അർഹനായി.
മലങ്കര ഓർത്തഡോക്‌സ് സഭയിലെ വൈദികനും മല്ലപ്പള്ളി ആനിക്കാട് മാർ അന്തോണിയോസ് ദയറാ മാനേജറുമാണ് ഫാ കുര്യാക്കോസ് വർഗീസ് ആത്മീയ സാമൂഹിക മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളും അവയവദാനത്തിലൂടെ പൊതുസമൂഹത്തിന് മാതൃകയായതും പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത്. പൗരോഹിത്യം മാനവസേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച വൈദികനാണ് അദ്ദേഹം പ്രശസ്‌ത ഗായകൻ കെ ജി മർക്കോസിന് വൃക്ക ദാനം ചെയ്‌തു മാതൃകയായ വ്യക്തിയാണ് കുര്യാക്കോസ് അച്ചൻ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കുര്യാക്കോസ് അച്ചൻ പ്രശസ്‌ത ഗായകൻ കെ ജി മർക്കോസിന് വൃക്ക വേണമെന്ന് ആവശ്യം അറിഞ്ഞ് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ നേരിൽ ബന്ധപ്പെടുകയായിരുന്നു മലങ്കര ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെയും അഭിവന്ദ്യ സക്കറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയുടെയും അനുമതിയോടെ മുപ്പത്തിയാറാം വയസ്സിലാണ് വൈദികൻ വൃക്ക ദാനം ചെയ്‌തു സമൂഹത്തിന് മാതൃകയായത് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം അറിയാമായിരുന്ന വൃക്ക ദാനം 2013ലാണ് നടന്നത് തനിക്ക് ജീവൻ പകർന്നു നൽകിയ സ്നേഹവാനായ വൈദികനാണ് ഫാ. കുര്യാക്കോസ് വർഗീസ് എന്ന് കെ ജി മാർക്കോസ് നന്ദിപൂർവ്വം സ്‌മരിക്കുന്നു വൃക്ക ദാനം പ്രോത്സാഹിപ്പിക്കണമെന്ന കെ ജി മർക്കോസിൻ്റെ അഭ്യർത്ഥന മാനിച്ചാണ് എട്ടു വർഷമായി രഹസ്യമായി സൂക്ഷിച്ച വിവരം പുറം ലോകത്തോട് വെളിപ്പെടുത്താൻ തയ്യാറായത് തൃശ്ശൂർ വിയ്യൂർ കുറിച്ചിക്കര വെള്ളറയിൽ വി കെ വർഗീസിനെയും അന്നമ്മയുടെയും മകനാണ് ഫാ കുര്യാക്കോസ് വർഗീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
50,000 രൂപയും, പ്രശസ്‌തി പത്രവും, മൊമെൻ്റൊയും അടങ്ങുന്ന അവാർഡ് ജൂലൈ 26ന് കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ വച്ച് നടക്കുന്ന സ്രോതസ്സ് ആഗോള കുടുംബ സംഗമത്തിൽ നിയമസഭ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അവാർഡ് സമ്മാനിക്കും. കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ചാണ്ടി ഉമ്മൻ എം.എൽ എ മുഖ്യാതിഥി ആയിരിക്കും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖ ചടങ്ങിൽ സംബന്ധിക്കും
വാർത്താ സമ്മേളനത്തിൽ എബി ശാമുവൽ (വൈസ് പ്രസിഡൻ്റ്), റോജി സഖറിയ ജേക്കബ് (ട്രഷറർ), ഡോ. ഫിലിപ്പോസ് പുതുക്കുളങ്ങര (ജൂബിലി ജനറൽ കൺവീനർ), പി.എം. തമ്പാൻ ( ഫൗണ്ടർ അംഗം), ഡേവിഡ് വർഗീസ് (മുൻ പ്രസിഡണ്ട്) എന്നിവർ പങ്കെടുത്തു.


