പള്ളിക്കൽ കള്ളപ്പൻചിറ കൊയ്പ്പളളി വിളയിൽ ശാന്തമ്മ

പള്ളിക്കൽ കള്ളപ്പൻചിറ കൊയ്പ്പളളി വിളയിൽ ശാന്തമ്മ(87) നിര്യാതയായി.
അടൂർ മഹാത്മ ജനസേവനകേന്ദ്രം അഗതിമന്ദിരത്തിന് പള്ളിക്കൽ കള്ളപ്പൻചിറയിലുള്ള തൻ്റെ
വീടും, സ്ഥലവും ദാനം നൽകിയ വ്യക്തിയാണ് ശാന്തമ്മ. ഭർത്താവ് പരമേശ്വരൻ പിള്ളയുടെയും മകൻ പി. ഹരികുമാറിൻ്റെയും മരണത്തോടെയാണ് അനാഥാലയത്തിന് വീടും വസ്തുവും ദാനം ചെയ്യാൻ തീരുമാനിച്ചത്. ഈ വസ്തുവിൽ നൂറോളം അഗതികൾ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നുണ്ട്. മഹാത്മജന സേവന കേന്ദ്രത്തിൻ്റെ സംരക്ഷണയിൽ കഴിയുകയായിരുന്നു ശാന്തമ്മ.
ബന്ധുമിത്രാദികളുടെ സഹകരണത്തോടെ ദാനം നൽകിയവസ്തുവിൽ സംസ്‌ക്കാരചടങ്ങുകൾ നടത്തുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

Advertisements

Hot Topics

Related Articles