കോട്ടയം : സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.റ്റി.യു) കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കൺവൻഷൻ ജില്ലാ ജന.സെക്രട്ടറി എം.സി.ഖാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി.എസ്.സുലൈമാൻ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം.ഐ.നൗഷാദ്, ലോയേഴ്സ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: എം .എ.റിബിൻഷാ, ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് നാസർ കോട്ടവാതുക്കൽ, ജില്ലാ കമമറ്റിയംഗം പി.യു.ഇർഷാദ്,എസ്.റ്റി.യു താലൂക്ക് ജനറൽ സെക്രട്ടറി റസിലി ഡെല്ല,താലൂക്ക് ഭാരവാഹികളായ നൗഷാദ് ബംഗ്ലാവുപറമ്പിൽ, അൻസാരി വട്ടകപ്പാറ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൻ തോമസ്, നിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് ഇസ്മായിൽ, സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റിയംഗം റാഫി കെൻസ് ,നൗഷാദ് കൊരട്ടിപറമ്പിൽ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ എ.എച്ച്.ഷാജഹാൻ (പ്രസിഡണ്ട്) പി.എ.ഫസിലി, സിറാജ് (വൈ. പ്രസിഡണ്ടുമാർ ) കെ.പി.നസീർ (ജന. സെക്രട്ടറി) ഷാജി മാടത്താനി, അയൂബ് മുഹമ്മദ് (സെക്രട്ടറിമാർ) അജാസ് ജബ്ബാർ (ട്രഷറർ).
സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.റ്റി.യു) കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കൺവൻഷൻ നടത്തി


