ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. തമിഴ്നാട് പുതുക്കോട്ട സ്വദേശി ഇളങ്കോവനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ സിബിഐ കേസെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തമിഴ്നാട് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളില്‍ സന്ദർശനം നടത്തുകയും ദേവസ്വം വകുപ്പ് സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌തത്തിനാണ് ഇളങ്കോവനെതിരെ കേസെടുത്തത്. ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥൻ മകന്റെ വിവാഹത്തിന് ഈ ഉദ്യോഗസ്ഥനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസത്തില്‍ ക്ഷണക്കത്ത് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Advertisements


