ധർമ്മേന്ദ്രപ്രധാൻ്റെ രാജി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിലമതിക്കാനാവാത്ത ഏട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ  

ആലപ്പുഴ: കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്‍റെ രാജി ഇന്ത്യൻ രാഷ്ട്രീയചരിത്രത്തി​ലെ വിലമതിക്കാനാകാത്ത ഏടാണെന്ന്​ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ആരെയും വിലമതിക്കില്ല, ആരുടെ സമരമായാലും പ്രക്ഷോഭമായാലും ഗൗനിക്കില്ല. ആർ.എസ്​.എസും സംഘ്​പരിവാർ വിഭാഗങ്ങളും അതിന്‍റെ രാഷ്ട്രീയഉപകരണങ്ങളായ ബി.ജെ.പിയും ചേർന്ന്​ ജനാധിപത്യപരമായ എല്ലാപ്രതിഷേധങ്ങളെയും തകർക്കാനും അവരെ ‘ദേശവിരുദ്ധം’ എന്ന മുദ്രകുത്തി ജയിലിലടക്കാനാണ്​ ശ്രമിച്ചത്​. 12 വർഷക്കാലമായി നടത്തിയ ശ്രമത്തിന്‍റെ തുടർച്ചയാണിത്​. 

Advertisements

വിദ്യാർഥികൾ ഭരണകൂടത്തെ വെല്ലുവിളിച്ച്​ വമ്പിച്ച രീതിയിലുള്ള ജനകീയമു​ന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചു. ആദ്യം ഇതിനോട് മുഖം തിരിഞ്ഞുനിന്ന കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്ക്​​ സമരം കണ്ടില്ലെന്ന്​ നടിക്കാൻ സാധിച്ചില്ല. സി.ജെ.പിയുടെ വലിയമു​ന്നേറ്റമാണ്​ ഇന്ത്യ കണ്ടത്​. ഒരുതരത്തിലും രാജിവെക്കില്ലെന്നായിരുന്നു ബി.ജെ.പിയുടെയും സർക്കാറിന്‍റെയും നിലപാട്​. ഇന്ത്യൻ രാഷ്​ട്രീയത്തിൽ പ്രതിപക്ഷകക്ഷികളടക്കം ഒറ്റക്കെട്ടായി നടത്തി ഉജ്ജ്വല​പോരാട്ടത്തിൽ ഇന്ത്യ ആ​ഗ്രഹിക്കുന്ന രീതിയിലേക്ക്​ കാര്യങ്ങൾ എത്തി. പുതുതലമുറ അരാഷ്​ട്രീയവാദികളല്ല, കൃത്രിമായ രാഷ്​ട്രീയഉന്നംവെച്ച്​ ഏത്​ പ്രതികൂലസാഹചര്യത്തെയും പൊലീസിന്‍റെ പുതിയതരം മർദരീതിയെയും അതിജീവിച്ചാണ്​ വലിയ മുന്നേറ്റമുണ്ടാക്കിയത്​. ബി.ജെ.പിയുടെ തകർച്ചയുടെ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles