തെലുങ്ക് തമിഴ് ഇൻഡ്സ്ട്രികൾ പൊങ്കൽ സീസണിൽ ലഭിച്ച ഗംഭീര പ്രേക്ഷക പിന്തുണ വീണ്ടും ആവർത്തിക്കാൻ സർവ യോഗ്യതയും പുലർത്തി ഒരു മികച്ച മാസ് തമിഴ് തെലുങ്ക് ദ്വിഭാഷാ ചിത്രമായിരിക്കുകയാണ് വാത്തി. വൻ വിജയങ്ങൾ വീണ്ടും ആവർത്തിച്ച് കൊണ്ട് തമിഴ് സിനിമയുടെ അടുത്ത തലമുറയിലെ ഒന്നാം നമ്പർ താരമത്സരത്തിൽ സൂപ്പർതാരം താൻ തന്നെയാണ് എന്ന് വീണ്ടും തെളിയിക്കുകയാണ് ധനുഷ് പുതിയ ചിത്രത്തിലൂടെ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വാത്തി എല്ലാ അർത്ഥത്തിലും ഒരു പക്ക ബ്ലോക്ക്ബസ്റ്റർ ചിത്രമാണെന്ന് തെളിയിക്കുന്നു. വിദ്യാഭ്യാസമാഫിയക്കെതിരെ ശക്തമായ സന്ദേശം നൽകുന്ന ഇതിവൃത്തവുമായിട്ടാണ് വാത്തി അവതരിപ്പിച്ചിരിക്കുന്നത്. മികവുറ്റ തിരക്കഥയാണ് ചിത്രത്തിൻ്റെ നട്ടെല്ല്. ചിത്രത്തിലെ ഓരോ സ്കൂൾ രംഗങ്ങളും ഏതൊരു പ്രേക്ഷകൻ്റെയും സ്കൂൾകാല ജീവിതത്തെയും വീണ്ടും ഓർമ്മിപ്പിക്കുന്ന വിധം മികവുറ്റതാക്കി. യുവപ്രേക്ഷകർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ് വാത്തി.
വെങ്കി അറ്റ്ലൂരിയുടെ കരിയറിലെ തന്നെ ഇതുവരെ വന്നിട്ടുള്ള ഏറ്റവും മികച്ച ചിത്രമാണ് വാത്തിയെന്ന് അടിവരയിടുന്ന മികവ് ചിത്രത്തിലുടനീളം പുലർത്തി. ഒരു തെലുങ്ക് – തമിഴ് ദ്വിഭാഷാ ചിത്രമായിട്ടും തമിഴ് പതിപ്പ് ഏതൊരു മികച്ച തമിഴ് ചിത്രവും കാണുന്ന അതേ മികവോടെ തെലുങ്ക് ഫ്ലേവർ യാതൊന്നുമില്ലാതെയാണ് ഒരുക്കിയിരിക്കുന്നത്. പൊതുവേ നിരവധി പ്രമുഖ തമിഴ് തെലുങ്ക് ദ്വിഭാഷാ – ത്രിഭാഷ ചിത്രങ്ങൾക്ക് സംഭവിക്കുന്ന യാതൊരുവിധ കൃത്രിമത്വവും ബാധിക്കാതെയാണ് വാത്തി ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനുഷിൻ്റെ വി ഐ പിക്ക് ശേഷം വന്ന ഏറ്റവും മികച്ച മാസ് ചിത്രം കൂടിയാണ് വാത്തി. ഒരേ സമയം മികച്ച നടനായും മാസ് ഹീറോയായും മിന്നി തിളങ്ങുന്ന പ്രകടനമാണ് ചിത്രത്തിൽ ധനുഷ് കാഴ്ച്ചവെച്ചിരിക്കുന്നത്. ധനുഷിൻ്റെ ഗംഭീര കരിയർ ഗ്രാഫ് വീണ്ടും ഉയർത്തിപ്പിടിക്കുന്ന ഉജ്ജ്വല പ്രകടനമാണ് ചിത്രത്തിലേത്. ഗംഭീര ആക്ഷൻ രംഗങ്ങളാണ് ഒരു മാസ് സിനിമ എന്ന നിലയിൽ ചിത്രത്തിലെ ഹൈലൈറ്റ്. സമുദ്രക്കനി അവതരിപ്പിച്ച അതിശക്തമായ വില്ലൻ കഥാപാത്രമായിട്ടുള്ള പ്രകടനം ചിത്രത്തിലെ മറ്റൊരു ശക്തമായ പോസിറ്റീവ് ഘടകമാകുന്നു.
ചിത്രത്തിലെ വിദ്യാർത്ഥികളായി അഭിനയിച്ച ബാല താരങ്ങൾ ടീനേജ് താരങ്ങൾ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചു. ജി. വി പ്രകാശ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തി. സംയുക്ത മേനോൻ മലയാളി താരമെന്ന നിലയിൽ നിന്ന് വീണ്ടും ഒരു സൗത്ത് ഇന്ത്യൻ സ്റ്റാർ നായിക എന്ന പദവിയിലേക്ക് നടന്നടുക്കുകയാണ് എന്ന് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചു.