കോട്ടയം : ആത്മ നിവേദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഡിസംബർ 17 ഞായറാഴ്ച രാവിലെ 9 മണിക്ക് കോട്ടയം കുടമാളൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ സൗജന്യ ബ്ലഡ് ഷുഗർ,ബ്ലഡ് പ്രഷർ,കൊളസ്ട്രോൾ,രക്ത ഗ്രൂപ്പ് നിർണയം എന്നിവ ഉണ്ടായിരിക്കുന്നതാണ് ,ഡോക്ടർ അഗർവാൾ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന നടത്തുന്നതാണ്.അർഹരായ 50 പേർക്ക് ആത്മനിവേദനം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ കണ്ണട വിതരണം ചെയ്യുന്നതാണ് ,സൗജന്യ കേൾവി പരിശോധനയും, സൗജന്യ ഫിസിയോതെറാപ്പി സേവനവും അന്നേ ദിവസം നൽകുന്നതാണ് ,അർഹരായവർക്ക് കണ്ണിൻ തുടർ ചികിത്സയ്ക്ക് വേണ്ടുന്ന സഹായവും ട്രസ്റ്റ് നൽകുന്നതാണ്.ഫിസിയോതെറാപ്പിയുടെ തുടർ ചികിത്സ വേണ്ടിവരുന്ന വർക്ക് ആയതിനുള്ള സൗകര്യവും ട്രസ്റ്റ് ചെയ്തുകൊടുക്കുന്നതാണ്.ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു.അന്വേഷണങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9037060166