കോട്ടയം ചിങ്ങവനം സായിപ്പ് കവലയിൽ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ : വെട്ടേറ്റ തിരുവല്ല സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ ; യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷം വീടിനുള്ളിൽ പെട്രോൾ ഒഴിച്ചു 

കോട്ടയം : ചിങ്ങവനം സായിപ്പ് കവലയിൽ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് നടത്തിയത് ആസൂത്രിതമായ ആക്രമണം. ഭാര്യ ഡൈവോഴ്സ് വേണമെന്ന് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത് എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുവല മുത്തുർ സ്വദേശിനി ആര്യ (27), ഇവരുടെ മാതാവിൻറെ മാതാവ് പത്മിനി (70) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisements

സംഭവമായി ബന്ധപ്പെട്ട് എറണാകുളത്ത് വാടകയക്ക് താമസിക്കുന്ന ഇടുക്കി ശാന്തമ്പാറ സ്വദേശി ലാൽ മോഹനെ (34) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശികളായ പ്രഭാകരന്റെയും ഭാര്യ പത്മിനിയുടെയും ഒപ്പം നിൽക്കുന്നതിനായാണ് ആര്യ ചിങ്ങവനത്ത് എത്തിയത്. തുടർന്ന് ആക്രമണം നടത്തിയ പ്രതി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടിനുള്ളിൽ പല സ്ഥലത്തും പെട്രോൾ ഒഴിക്കുകയും ഗ്യാസ്കുറ്റി തുറന്നുവച്ചതിനും ശേഷമാണ് രണ്ടു പേരെയും ലാൽ അക്രമിച്ചത്. ഭാര്യയെയും കൊച്ചുമകളെയും അക്രമിക്കുന്നത് കണ്ട പ്രഭാകരൻ ഭയന്ന് പുറത്തേക്കിറങ്ങി രക്ഷപെടുകയായിരുന്നു. തലയ്ക്കും കഴുത്തിനു മൊക്കെ വെട്ടേറ്റ ആര്യയും തോളിൽ വെട്ടേറ്റ പത്മിനിയും അയൽപക്കത്തെ വീടുകളിൽ ഓടിക്കയറി. 

പിന്നീട് നാലു വയസുള്ള ആൺകുട്ടിയുമായി  ലാൽ വീടിന്റെ വാതിൽ അകത്തു നിന്നും പൂട്ടി. നാട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുമായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

Hot Topics

Related Articles