ഭോപ്പാൽ: വളർത്തുനായ തുടർച്ചയായി കുരച്ചെന്നാരോപിച്ച് നായയുടെ
ഉടമയായ വയോധികയെ 35കാരൻ ചവിട്ടി കൊന്നു.മധ്യപ്രദേശിലെ ഇന്ദോറിലെ മുസാഖേഡിയിൽ ആണ് ഇത്തരത്തിലൊരു സംഭവം നടന്നത്.
ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.പ്രതിയായ യുവാവ് കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് നായ തുടർച്ചയായി കുരച്ചത്. ഇതേതുടർന്ന് ഉടമയായ അറുപത്തിയഞ്ചുകാരി വീട്ടിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാക്കേറ്റത്തിൽ ക്ഷുഭിതനായ യുവാവ് വയോധികയുടെ വയറ്റിൽ ചവിട്ടി തള്ളിയിട്ടു. ചവിട്ടിന്റെ ആഗതത്തിൽ അറുപത്തിയഞ്ചുകാരി അവശയായി വീഴുകയായിരുന്നു.
പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അയൽവാസികൾ
വയോധികയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ശാന്തിനഗർ സ്വദേശിയായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.