അതിരമ്പുഴ: സെൻമേരിസ് ഹൈസ്കൂളിന്റെ2025-26 അധ്യയന വർഷത്ത പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. യിൽ നടത്തുകയുണ്ടായി. പ്രസ്തുത യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാദർ ടോണി മണക്കുന്നേൽ, വാർഡ് മെമ്പർ ബേബിനാസ് അജാസ്, പി.ടി.എ പ്രസിഡണ്ട് മോൻസ് പള്ളിക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് സ്വാഗതവും ജനറൽ കൺവീനർ തോമസ് മാത്യു നന്ദിയും അർപ്പിച്ചു.
കൺവീനർ ജുബിൻ പി.ജോർജ് പരിപാടികൾക്ക് നേതൃത്വം നൽകി. പുതുതായി സ്കൂളിലേക്ക് കടന്നുവന്ന കുട്ടികളെ സ്കൂൾ ബാന്റിന്റെ അകമ്പടിയോടെ കളഭം ചാർത്തിയും മധുരം നൽകിയും സ്വീകരിച്ചാനയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ മിഴി വുറ്റതാക്കി.