അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് എൽ.പി സ്‌കൂളിൽ 2024 -25 അധ്യയന വർഷത്തെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ഹലോയ്‌സ് 2കെ24 സംഘടിപ്പിച്ചു. അതോടൊപ്പം ദേശീയ സമ്പാദ്യ പദ്ധതിയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു സ്വാഗതം ആശംസിച്ചു. സ്‌കൂൾ മാനേജർ റവ .സിസ്റ്റർ റോസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ബേബിനാസ് അജാസ് യോഗം ഉദ്ഘാടനം ചെയ്തു.. പിടിഎ വൈസ് പ്രസിഡൻറ് സന്തോഷ് കുര്യൻ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ അബി ജയരാജ് ദേശീയ സമ്പാദ്യ പദ്ധതിയിലേക്കുള്ള ആദ്യവിഹിതം നൽകുകയും ഹെഡ്മിസ്ട്രസിൽ നിന്ന് പാസ്ബുക്ക് സ്വീകരിക്കുകയും ചെയ്തു. അധ്യാപക പ്രതിനിധി ലീനാമോൾ കെ. വി. പ്രതിഭകൾക്ക് ആശംസകൾ അർപ്പിച്ചു. പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ മെമെന്റോ നൽകി ആദരിച്ചു. സബ്ജില്ലാ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മെഹ്‌റിൻ ഹാദിയ ഗാനം ആലപിച്ചു. പ്രോഗ്രാം കൺവീനർ ശാലിനി സെബാസ്റ്റ്യൻ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.