അതിരമ്പുഴ സെന്റ് മേരിസ് ഹൈസ്കൂളിൽ വായനാദിന ആഘോഷത്തിന് തിരിതെളിഞ്ഞു

കോട്ടയം: അതിരമ്പുഴ സെന്റ് മേരിസ് ഹൈസ്കൂളിൽ വായനാദിനത്തിന് തിരിതെളിഞ്ഞു .  സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു  ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ ആവശ്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. എം. പി.ടി.എ പ്രസിഡണ്ട് ശ്രീമതി  മഞ്ജു ജോർജ് യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.  ശ്രീമതി ജാസ്മിൻ മാത്യു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ഇതിനോടനുബന്ധിച്ച് ക്ലാസ് ലൈബ്രറിക്കുള്ള  പുസ്തക ശേഖരണത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെ കവിത ആലാപനം, പ്രസംഗം കൂടാതെ വിവിധ ക്ലബ്ബുകളുടെ പരിപാടികളും നടത്തപ്പെട്ടു. സി. അലീന ജോസഫ്  യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. ബൈബിൾ, രാമായണം, ഖുർആൻ തുടങ്ങിയ മതഗ്രന്ഥങ്ങളുടെ വായനയും അതിന്റെ മലയാള വിശദീകരണവും  കൂടാതെ പരിപാടിയുടെ ഉദ്ഘാടന കർമത്തിൽ മലയാളസാഹിത്യത്തിലെ പാത്തുമ്മയുടെ ആട്, ഇംഗ്ലീഷ് സാഹിത്യത്തിലെ സിൻഡ്രല്ലാ,  ഹാരിപോട്ടർ, ഹിന്ദി സാഹിത്യത്തിലെ മീരാഭായ് തുടങ്ങിയ കഥാപാത്ര പരിചയപ്പെടലും നടന്നു.

Advertisements

Hot Topics

Related Articles