അതിരമ്പുഴ പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാളിന് സെപ്റ്റംബർ 14 ബുധനാഴ്ച കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാളിന് സെപ്റ്റംബർ 14 ബുധനാഴ്ച കൊടിയേറും. രാവിലെ ഏഴിന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. സേവ്യർ പുത്തൻപുരച്ചിറ തൈക്കളം, ഫാ. ആൻഡ്രൂസ് കുന്നത്ത് എന്നിവർ സഹകാർമികരാകും. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, പ്രസംഗം.

Advertisements

വ്യാഴാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് എലക്തോർ വാഴ്ച, വിശുദ്ധ കുർബാന, പ്രസംഗം – ഫാ.മാത്യു പവ്വംചിറ, പ്രസുദേന്തി തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, പ്രസംഗം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെളളിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന. ഏഴിന് വിശുദ്ധ കുർബാന, പത്തിന് വചന പ്രഘോഷണം 12ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം നാലിന് നൊവേന, പ്രസുദേന്തി വാഴിക്കൽ, വിശുദ്ധ കുർബാന, പ്രസംഗം – ഫാ. ജിജോ കുറിയന്നുർപറമ്പിൽ

ശനിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, ഏഴിന് വിശുദ്ധ കുർബാന, തുടർന്ന് മേരി നാമധാരികളുടെ സംഗമം. വൈകുന്നേരം നാലിന് കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിലേക്ക് ജപമാല റാലി. അഞ്ചിന് തിരി വെഞ്ചരിപ്പ്, നൊവേന, വിശുദ്ധ കുർബാന, പ്രസംഗം – റവ.ഡോ. മാണി പുതിയിടം. തുടർന്ന് പ്രദക്ഷിണം, കപ്ലോൻ വാഴ്ച, വാഹന വെഞ്ചരിപ്പ്.

പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച 5.15ന് വിശുദ്ധ കുർബാന (ചെറിയ പള്ളിയിൽ), ആറിന് വിശുദ്ധ കുർബാന (വലിയ പള്ളിയിൽ). തുടർന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 7.45ന് വിശുദ്ധ കുർബാന, പ്രസംഗം. 10ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം – ഫാ. സിറിയക്ക് കോട്ടയിൽ. 5.15ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം – ഫാ. മാത്യു ചക്കാലയ്ക്കൽ സിഎംഐ. വിശുദ്ധ കുർബാനയ്ക്കു ശേഷം വലിയപള്ളിയിൽ നിന്ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം ചെറിയപള്ളി ചുറ്റി വലിയ പള്ളിയിലെത്തി സമാപിക്കും. തുടർന്ന് കൊടിയിറക്ക്, ആകാശ വിസ്മയം.

Hot Topics

Related Articles