അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനചാരണം നടത്തി

അതിരമ്പുഴ : അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പഞ്ചായത്ത് അംഗം ശ്രീമതി ബേബിനാസ് അജാസ് വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിനചാരണ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു, മാതൃരക്ഷാകർതൃ സംഘടനാ പ്രസിഡൻറ് മഞ്ജു ജോർജ്, ജാസ്മിൻ മാത്യു, ആരഭി കെ. എ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. ഇസാ ആസിഫ് പരിസ്ഥിതിദിന കവിതയും സ്കൂൾ ക്വയർ പരിസ്ഥിതിദിന ഗാനവും ആലപിച്ചു. സ്കൂൾ തലത്തിൽ നടത്തിയ പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരത്തിൽ ദർശന ദിലീപ്, നന്ദന രാജേഷ്, ശിവരഞ്ജിനി പി നായർ എന്നിവർ സമ്മാനാർഹരായി.

Advertisements

Hot Topics

Related Articles