ന്യൂസ് ഡെസ്ക് : അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി.അതിരപ്പിള്ളി പ്ലാന്റെഷനിലെ പത്താം ഡിവിഷനിലാണ് പുലിയിറങ്ങിയത്.
Advertisements
ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊന്നു. പത്താം ഡിവിഷനിൽ താമസിക്കുന്ന സാമിന്റെ പശുവിനെയാണ് പുലി കൊന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
സമീപത്തെ കാട്ടിൽ പുലിയുണ്ടെന്നും ഏത് നിമിഷവും പുലിയുടെ ആക്രമണം ഉണ്ടാകാമെന്നും പ്രദേശവാസികൾ പറഞ്ഞു.
അടുത്തിടെ തൃശൂരിലെ പാലപ്പിള്ളിയിൽ പുലിയിറങ്ങിയിരുന്നു.രണ്ട് ദിവസങ്ങളിലായി ജനവാസ മേഖലയിറങ്ങിയ പുലി സമീപവാസികളുടെ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു