അതിരമ്പുഴ കൂടുതൽ പ്രകാശപൂരിതമാകും: ‘ദീപപ്രഭ 2023’ മിനി ഹൈമാസ്റ്റ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

അതിരമ്പുഴ : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന വിഹിത ഫണ്ട്‌ 30 ലക്ഷം വിനിയോഗിച്ചുള്ള 22 മിനി ഹൈമാസ്റ്റ് പദ്ധതിയായ ‘ ദീപപ്രഭ 2023’ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അതിരമ്പുഴ മറ്റം കവലയിൽ നിർവഹിച്ചു. അടുത്ത ഒരാഴ്ച കൊണ്ട് 22 മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനത്തിലെത്തുമെന്നു ഡോ. റോസമ്മ സോണി അറിയിച്ചു.

Advertisements

അതിരമ്പുഴ പള്ളി മൈതാനത്തിന് സമീപം
സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ഫാ. ജോസഫ് മുണ്ടകത്തിൽ
നിർവഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ സജി തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജെയിംസ് കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വര്ഗീസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബേബിനാസ് അജാസ്, ജോസ് അമ്പലക്കളം,വിവിധ കക്ഷി നേതാക്കളായ കെ. ജി. ഹരിദാസ്, കെ. പി. ദേവസ്യ, ജൊറോയി പൊന്നാറ്റിൽ, മൈക്കിൾ ജെയിംസ്, ടി. വി. സോണി, സാബു പീടിയേക്കൽ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന്( ബുധൻ) വൈകുന്നേരം ആറു മണിക്ക് കോട്ടമുറി കവലയിലും അനമലയിലും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്യും

Hot Topics

Related Articles